Friday 25 April 2014

പ്രണയം !




വാട്ടിയെടുത്ത വാഴയിലയില്‍ ,
ചോറിനൊപ്പം
മുളക് ചുട്ടരച്ച ചമ്മന്തിയും
അതിനോട് ചേര്‍ന്ന്
അവിയലും
മീന്‍ കറിയും
ചേര്‍ത്ത് കെട്ടി വച്ച് ,

വിശപ്പിന്റെ
വിളി വരുമ്പോള്‍
തുറന്ന് ,
ആര്‍ത്തിയോടെ
വാരി വലിച്ച്
കഴിക്കാന്‍ തോന്നുന്ന
അതേ മനസ്സാ
ഇപ്പോള്‍
എന്റെ പ്രണയത്തിനും !

......... പ്രിയ ശങ്കര്‍ .........

Tuesday 19 November 2013

"..........ഞാന്‍........."



ഇരുണ്ട ഗുഹയില്‍
ഒരു ചെറു റാന്തലിന്‍
അരണ്ട വെളിച്ചം പോലെ-
പ്രസരിക്കുന്നു,, കടിഞ്ഞാണ്‍
പൊട്ടിയ ചിന്തകള്‍.

തുളുമ്പി വീഴാന്‍
വെമ്പി നില്ക്കുന്ന നീര്‍കണങ്ങള്‍
ഉരുണ്ടു കൂടിയ കണ്ണുകളില്‍ ,,
ഒരു ചെറു ദൈന്യതയുടെ
ആവരണമുണ്ടോ ???

വിതുമ്പാന്‍ വെമ്പി നില്‍ക്കുന്ന
അധരങ്ങളില്‍... വിടരാന്‍
വെമ്പുന്ന ഒരു അലസ
ചുംബനത്തിന്റെ -
മഴമമേഘകുളിരുണ്ടോ ???

നാളെയുടെ ചിന്തയില്‍ ,,
ഏങ്ങികരഞ്ഞു കൊണ്ടൊരു
ദിനം കൂടി തള്ളി നീക്കി........

...... പ്രിയ ശങ്കര്‍ ..........
— feeling bored.

......... ********* ...........


ചിന്തകളുടെ ചിന്തേര് അഗ്നിക്കിരയാക്കി ,,
മനസ്സിന് ചുറ്റും കണ്ണുനീര്‍ തളിച്ചു ശുദ്ധമാക്കി ,,
സ്വപ്‌നങ്ങള്‍ ഉരുട്ടി പിണ്ഡം വച്ച് ,,
വികാരങ്ങളെ കാഷായവസ്ത്രതത്തിലൊളിപ്പിച്ചു,,
ഒരു നിമിഷം കാര്യമേതുമില്ലാതെ ---
നിശ്ചലയായി ........ നിരാലംബയായി.......
ഇരുന്നപ്പോള്‍... എന്റെ ശരീരം
വെറുമൊരു മോഹസങ്കേതമെന്നു ഞാനറിഞ്ഞു.

മോഹത്തിന്റെ വേരുപടലങ്ങള്‍ ആഴ്ന്നിറങ്ങി-
ദുര്‍ക്കടമായി തീര്‍ന്ന നന്മയുടെ വയലേലകളിലേക്ക്,,
ഇളംകാറ്റിനൊപ്പം, തുള്ളിക്കളിച്ചൊരു മഴയായ് ..
ഇനിയുമൊരു പച്ചപുതപ്പിന്‍ ശീതളിമ പകരാന്‍..
ഇരുണ്ട വഴിയിടങ്ങളിലെവിടെയോ മറന്നുവച്ച -
ശുദ്ധത വരുത്തിയ ആത്മാഭിമാനത്തെ -
വെറുതെ ഒന്നു തുറന്നുവിട്ടപ്പോള്‍ ഞാന്‍ വീണ്ടും..
വെറുമൊരു കാല-കാപട്യം ആയി തീര്‍ന്നു.

"ഇനിയീ കലിയുഗത്തിന്റെ പുത്രിയായി
ഉച്ച-നീചത്വത്തിന്റെ മടിയിലിരുന്നു
കാറ്റിലേക്കാഞ്ഞടിക്കും എതിര്‍കാറ്റുപോലെ
ഞാനൊന്നു പ്രേമിക്കട്ടെ ... "

..... പ്രിയ ശങ്കര്‍ .....
feeling ഫീലിംഗ് :-ഒരിക്കലും മരിക്കാത്ത ...മരണമില്ലാത്ത....... അന്ധനാക്കും ചിന്തകള്‍.